ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുടെ പിതാവ് മുഹമ്മദ് ഇസ്മായിലന്(66) ജാമ്യം അനുവദിച്ചു. ദേശീയ- അന്തർദേശിയ അവകാശ സംഘനകൾ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി തീവ്രവാദബന്ധം ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കൻ പെഷവാറിലെ കോടതിയാണ് ഇസ്മെയിലിന് ജാമ്യം അനുവദിച്ചത്. വിധിവന്ന് ഒരുദിവസത്തിന് ശേഷം ഇദ്ദേഹത്തെ വിട്ടയയ്ക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. രാജ്യത്ത് ലിംഗസമത്വത്തിന് വേണ്ടിപ്രവർത്തിക്കുന്ന ഗുലലൈ ഇസ്മായിലിന്റെ പിതാവാണ് മുഹമ്മദ്. പാകിസ്ഥാൻ സൈന്യം നടത്തിയ അവകാശലംഘനത്തിന് ഉത്തരവാദിത്വം ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന പഷ്തൂൺ തഹഫുസ് മൂവ്മെന്റിന്റെ പ്രധാനപ്രവർത്തകയാണ് ഗുലലൈ. 2019ൽ ഗുലലൈയിലെ അറസ്റ്റുചെയ്യാൻ സുരക്ഷാസേന പലതവണ ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ജീവൻ അപകടത്തിലായതിനെത്തുടർന്ന് രാജ്യംവിടുകയായിരുന്നു.
പെഷവാറിൽ നടന്ന രണ്ട് ആക്രമണങ്ങൾ നടത്തിയ സായുധസംഘങ്ങൾക്ക് സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. 2013ൽ പ്രദേശത്തെ ഒരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 78പേർ കൊല്ലപ്പെടുകയും 2015ൽ ഷിയാ പള്ളിയിൽ നടന്ന ആക്രമണത്തിൽ 20ഓളം ആരാധകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2020ലും സമാനമായ ആക്രമണം നടന്നെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ ഒരുകേസ് തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞിരുന്നു. മറ്റ് കേസുകളുടെ വാദം നടക്കെവെയാണ് ഫെബ്രുവരിയിൽ അറസ്റ്റ് നടന്നത്. എന്നാൽ ഇവർക്കെതിരെയുള്ള ആരോപണങ്ങൾ ഇസ്മായിൽ കുടുംബം നിഷേധിച്ചു.
അതേസമയം, ഇസ്മായിലിന്റെ ജാമ്യം സ്വാഗതാർഹമാണെന്ന് ആംനസ്റ്റിയുടെ ദക്ഷിണേഷ്യൻ പ്രചാരകൻ റിമ്മൽ മൊഹൈദിൻ പറഞ്ഞു. ഇസ്മായിലിന്റെ അനാരോഗ്യവും ദുർബലമായ അവസ്ഥയും കണക്കിലെടുത്ത് ജാമ്യം നൽകിയതിൽ സന്ദേഷിക്കുന്നു.- റിമ്മൽ പറഞ്ഞു.
എന്നാൽ ഇസ്മെയിലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ജയിൽമോചിതനായതിന് ശേഷം അദ്ദേഹത്തിന് വിചാരണകോടതിയിൽ ദിവസവും ഹാജരാകണം. ഇത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം ബാധിക്കും. ഇസ്മയിലിന്റെ മകൾ ഗുലലൈ പറഞ്ഞു.