പോത്തൻകോട്: മോഷ്ടാക്കൾ സഞ്ചരിച്ച ചുവന്ന കാറിനെ തേടി പൊലിസ് അന്വേഷണം ശക്തമാക്കി. സംഭവം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ചുവന്ന, വെള്ള നിറങ്ങളിലുള്ള കാറുകളിൽ വന്നവരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ആറ്റിങ്ങൾ, വാവറമ്പലം, സൈനിക സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകൾ ഇന്നലെ പൊലിസ് പരിശോധിച്ചപ്പോൾ ആമ്പല്ലൂരിലെ പ്രവാസി വ്യവസായി എം.ഐ. നൗഷാദിന്റെ വീടിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കാമറയിൽ ഇടവഴിയിൽ ചുവന്ന കാർ നിറുത്തി നമ്പർ പ്ലേറ്റ് മാറ്റിയിടുന്നത് പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ ആറ്റിങ്ങൾ എസ്.ഐയുടെ നേതൃത്വത്തിൽ ശേഖരിച്ചു. ഇത് കഴക്കൂട്ടം രജിസട്രേഷനിലുള്ളതാണ് കാറാണെന്നാണ് സൂചന.