കിളിമാനൂർ:കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കും രാസവളം,കീടനാശിനികൾ എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റോഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബിജിമോൾ അദ്ധ്യക്ഷത വഹിച്ചു. യഹിയ,അജ്മൽ,അജിത തുടങ്ങിയവർ സംസാരിച്ചു.എസ്.രഘുനാഥൻ നായർ സ്വാഗതവും പി.ഹരീഷ് നന്ദിയും പറഞ്ഞു.