radha

തിരുവനന്തപുരം : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റ പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. 'മെനി ഫെസ്റ്റിവൽസ് വൺ ലൗവ് ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തിലുള്ള ബനിയൻ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാന്റിക് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. റോമിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഭാഷാ വൈവിധ്യത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ബോളിവുഡ് താരം പൂജ ഹെഡ്‌ഗെയാണ് നായിക. യു.വി ക്രിയേഷന്റെ ബാനറിൽ വംസി, പ്രമോദ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണകുമാറാണ്.