blood

ഹൊറർ, സസ്പെൻസ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിൽ 'ബ്ലഡ് മൂൺ' എന്ന ചിത്രം ഒരുങ്ങുന്നു. ആർ.എസ്.ജെ.പി.ആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രഘു ചന്ദ്രൻ ജെ. മേനോൻ നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ന്യൂജനറേഷൻ ചിത്രമായ വവ്വാലും പേരക്കയും എന്ന ആദ്യ ചിത്രം ഉടൻ റിലീസിന് ഒരുങ്ങുകയാണ്. 'ബ്ലഡ് മൂൺ' സംവിധാനം ചെയ്യുന്നത് വർഷങ്ങളായി ഫിലിംസ്റ്റുഡിയോ രംഗത്ത് പ്രവർത്തിക്കുന്ന സജി ലൂക്കോസാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടി നേഹ സക്സേന നിർവഹിച്ചു. ഏപ്രിൽ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ രചന ഹരിപ്പാട് ഹരിലാൽ നിർവഹിക്കുന്നു. സന്തോഷ് അനിമ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജിത്ത്.ആർ നിർവഹിക്കുന്നു. കെ.നേഹ സക്സേന പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സംഗീതം: രാജേഷ് ബാബു. പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ.