തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ബ്രോങ്കോ ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രത്യേക ഐ.സി.യുവിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇന്ന് മുറിയലേക്ക് മാറ്റാനാവുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സയും ആരോഗ്യസ്ഥിതിയും വിലയിരുത്തും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്പീക്കറെ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്.