മീരാജാസ്മിൻ വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയാകുന്നു. ഞാൻ പ്രകാശനുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം തുടങ്ങി മീരാജാസ്മിനെ നായികയാക്കി സത്യൻഅന്തിക്കാട് ഒരുക്കിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് െെഷൻ സംവിധാനം ചെയ്ത പൂമരത്തിലാണ് മീര ജാസ്മിൻ ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മീരാജാസ്മിനായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ദുബായിയിൽ എൻജിനീയറായ അനിൽ ജോൺ െെടറ്റസിനെ 2014 ൽ മീര വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം പൂമരം കൂടാതെ പത്തുകല്പനകൾ, മഴനീർ തുള്ളികൾ, ഇതിനുമപ്പുറം എന്നീ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ഞാൻ പ്രകാശനിലൂടെ അരങ്ങേറിയ ദേവികാസഞ്ജയ് ആണ് മറ്റൊരു പ്രധാന താരം. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിഖും താര നിരയിലുണ്ട്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇൗ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്.