അശ്വതി: സജ്ജനസമാഗമവും സത്സംഗവും കൊണ്ട് ഏകാന്തജീവിതത്തിന് പരിഹാരം കണ്ടെത്തിയ കാലം. വ്യക്തിബന്ധങ്ങൾ സന്തോഷാനുഭവങ്ങൾക്ക് ഇടവരുത്തും. ജോലിസ്ഥലത്ത് അംഗീകാരം കിട്ടും.
ഭരണി : ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ മാറികിട്ടും. ബന്ധുക്കളും സ്നേഹിതൻമാരും സഹായം എത്തിക്കും. അകന്ന ബന്ധുക്കളുടെ നഷ്ടവും ഫലം.
കാർത്തിക: സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. കീർത്തി വർദ്ധിക്കും.
രോഹിണി : ഭാവിയിലേക്ക് ഗുണം തരുന്ന ചില തീരുമാനങ്ങളും അതിനൊത്ത പ്രവർത്തികളിലും ഏർപ്പെടും. ചിട്ടി വീഴും. സന്താനങ്ങൾക്ക് ഉയർച്ച കാണുന്നു.
മകയിരം : വിവാഹകാര്യങ്ങൾക്കുള്ള തടസം മാറും. ആരോഗ്യപരമായ പ്രയാസങ്ങളെ മറികടക്കും. വ്യാപാരരംഗം വിപുലീകരിച്ച് ലാഭം വർദ്ധിപ്പിക്കും.
തിരുവാതിര: വിചാരിച്ചിരിക്കാതെവന്ന അസുഖത്തിന് ശമനം കാണുന്നുണ്ട്. ജോലിസ്ഥലത്ത് ശത്രുത ഉണ്ടാകാം. ബന്ധുക്കൾ സഹായത്തിനെത്തും.
പുണർതം : സർക്കാർ കാര്യങ്ങളിൽ വന്നിരുന്ന തടസം മാറി കാര്യസാദ്ധ്യതഫലം. വിദ്യാർത്ഥികൾക്ക് പരീക്ഷാജയം. ഉദരരോഗം ശല്യം ചെയ്യും.
പൂയം: വീട്, വാഹനം എന്നിവയുടെ അറ്റകുറ്റപണികൾക്ക് പണം ചെലവാക്കേണ്ടിവരും. ജോലിസ്ഥലത്ത് കീഴ്ജീവനക്കാർ ചില തർക്കങ്ങൾ ഉന്നയിക്കും. സന്താനത്തിന് ഉയർച്ച കാണുന്നു.
ആയില്യം: ഭാഗ്യാനുഭവങ്ങളും ഭോഗസുഖങ്ങളും കിട്ടും. കടുത്ത മനോഭാവമുള്ള സ്വഭാവത്തിൽ ലാളിത്യം വരുത്തും. കുടുംബക്ഷേത്ര ക്ഷേമകാര്യത്തിന് പണം എത്തിക്കും.
മകം : സത്കർമ്മങ്ങളാൽ കീർത്തിക്കപ്പെടും. അഗതികളുടെ കാര്യങ്ങളിൽ മനസ് പതിക്കും. പങ്കാളിത്ത വ്യവസായത്തിൽ ധനനേട്ടവും ഫലം.
പൂരം : പണ്ട് ഉണ്ടായിരുന്ന അസുഖങ്ങൾക്ക് പുതിയ വൈദ്യനാൽ വളരെയധികം രോഗശാന്തി കിട്ടുന്ന കാലം.ധനപരമായും പുരോഗതിയുണ്ടാകും. പിണങ്ങിയിരുന്ന ബന്ധു വീണ്ടും അടുപ്പം കാണിക്കും.
ഉത്രം: മത്സരരംഗത്ത് മറ്റുള്ളവരെ അമ്പരപ്പിക്കുന്ന തന്ത്രങ്ങൾ പയറ്റി ജയിക്കും. അസൂയാലുകൾ വിരോധം കാണിക്കും. പാദരോഗത്തിന് ശമനം.
അത്തം : കർമ്മരംഗത്ത് മറ്റുള്ളവർക്ക് പ്രചോദനമാകും. മേലധികാരിയുടെ ദൂതനാകാൻ യോഗം. കൂട്ടുകെട്ടിൽ ചിലർ ചതിക്കാൻ വരും.
ചിത്തിര : കലാരംഗത്തും നിയമരംഗത്തും ഉള്ളവർ തൊഴിൽ മേഖലയ്ക്കപ്പുറം പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും. മാതാപിതാക്കൾക്കും ഗുരുക്കൻമാർക്കും സഹായം എത്തിക്കും.
ചോതി: കൃഷി, വളർത്തുമൃഗങ്ങളാൽ ആദായം വർദ്ധിക്കും. ചികിത്സയിൽ രോഗശമനം കാണുന്നു. വിദേശ സഹായവും ഫലം.
വിശാഖം : തൊഴിൽമാറ്റത്തിന് പുതിയ സ്പോൺസറെ കണ്ടെത്തും. കൂടുതൽ യാത്രകൾ വേണ്ടിവരും. പുണ്യസ്ഥല സന്ദർശനങ്ങളും ഫലം.
അനിഴം: സന്താനത്തിന്റെ കാര്യത്തിലെ ആശങ്ക മാറികിട്ടും. കച്ചവട സ്ഥാപനമോ വാഹനമോ കൈയിൽ വരേണ്ടകാലം. കഫാധിക്യരോഗത്തിന് ശാന്തത കാണുന്നു.
തൃക്കേട്ട: ശ്രമകരമായ കാര്യം അനായസം നടത്തി വിജയിപ്പിക്കും. ഒാഹരി വിപണി നിർമ്മാണരംഗത്തും ലാഭം. ബന്ധുസഹായവും ഫലം.
മൂലം: ഗുരുവിന്റെ ഉപദേശത്താൽ കാര്യജയം ഫലം. തുടർ വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും. പിതൃബന്ധു വിരോധവും ഫലം.
പൂരാടം: ശുഭവാർത്ത കേൾക്കാൻ ഇടവരുത്തും. പുതിയ ധനാഗമമാർഗം വന്നുചേരും. ശരീരക്ഷീണം മാറും.
ഉത്രാടം:തൊഴിൽ ചെയ്യുന്ന സ്ഥാപനത്തെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നും കരകയറ്റാൻ ബുദ്ധിയും ശക്തിയും ഉപയോഗിക്കും. സുഹൃത്തുക്കളാൽ വഴക്ക് ഉണ്ടാകാം. ത്വക്ക് രോഗത്തിന് ശാന്തി കാണുന്നു.
തിരുവോണം: അപ്രതീക്ഷിത ധനനേട്ടം. ചില പ്രശ്നങ്ങളിൽ തീർപ്പ് കല്പിച്ച് നന്മ കണ്ടെത്തും. കുടുംബദേവതയുടെ കടാക്ഷം കിട്ടുന്ന കാലം.
അവിട്ടം: പുതിയ തൊഴിൽ സ്ഥലത്തുനിന്ന് ക്ഷണം വരാം. വിവര സാങ്കേതികരംഗത്ത് നമ്മുടെ കഴിവിനെ അംഗീകരിക്കും. ഉന്നതരുമായി അടുപ്പത്തിനും ഇടവരുത്തും.
ചതയം : സ്വകാര്യ സ്ഥാപന നടത്തിപ്പ് ചുമതല ഏറ്റെടുക്കും. ബന്ധുക്കളാൽ യാത്ര, ഭാഗ്യവും ഫലം. ജീവിതപങ്കാളി ബന്ധുബലം തെളിയിക്കും.
പൂരൂരുട്ടാതി: ജീവിതപരമായിട്ട് ജോലിയിൽ ഉയർച്ച. സ്നേഹിതൻമാരാൽ ഉദ്ദിഷ്ടകാര്യ സാദ്ധ്യതയും ഭോജനസൗഖ്യവും ഫലം.
ഉതൃട്ടാതി : അവിചാരിത ധനനഷ്ടംവരാം. മാതൃവഴിയിൽ ബന്ധുനഷ്ടം. പരീക്ഷാ ജയവും ഫലം. നേത്ര രോഗ ശമനം.
രേവതി: തുടർച്ചയായുള്ള ധനനഷ്ടത്തിൽനിന്നും മാറ്റം കാണുന്നു. ശാരീരിക ക്ളേശങ്ങൾ മാറികിട്ടും. മുടങ്ങിപോയ മംഗല്യബന്ധം തിരികെ വരും. രോഗത്തിന് ശാന്തത കാണുന്നുണ്ട്.