yacob-71

പെരുമ്പാവൂർ: കുറുപ്പംപടി മാലിക്കുടി വീട്ടിൽ എം.സി. യാക്കോബ് (71 -കുറുപ്പംപടി ലോട്ടസ് മെഡിക്കൽസ് ഉടമ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. കുറുപ്പംപടി മർച്ചന്റ് അസോസിയേഷൻ കമ്മിറ്റിയംഗം, ഫൈൻ ആർട്ട്‌സ് സൊസൈറ്റി കമ്മിറ്റിയംഗം, സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റർ ട്രസ്റ്റി, മലങ്കര അസോസിയേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിസിലി. മകൻ: എത്ത്‌നോർ ജേക്കബ് (കാനഡ). മരുമകൾ: ജസ്ലിൻ.