തിരുവനന്തപുരം: ഇന്നലത്തെ പ്ലസ് ടു രണ്ടാം ഭാഷാ പരീക്ഷ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടായില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മലയാളം, ഹിന്ദി, സംസ്‌കൃതം,അറബി ഭാഷാ പരീക്ഷകളാണ് പൊതുവേ എളുപ്പമായത്. ആകെ 80 മാർക്കിനുള്ള പരീക്ഷയ്ക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 120 മാർക്കിനും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു. മിക്കവാറും എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടായിരുന്നതിനാൽ ശരാശരി നിലവാരമുള്ള കുട്ടിക്കും ഉയർന്ന മാർക്ക് ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
താരതമ്യേന ലളിതമായ ചോദ്യങ്ങളായിരുന്നു. അതിനാൽ പരീക്ഷ പൊതുവെ എളുപ്പമുള്ളതായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
-ബി.സുരേന്ദ്രനാഥ്
( പ്രിൻസിപ്പൽ-മലയാളം അദ്ധ്യാപകൻ ,എസ് .എൻ.എച്ച്.എസ് .എസ് ഉഴമലയ്ക്കൽ )