തിരുവനന്തപുരം: ദേശീയപാതയിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി ഹൈവേ പട്രോൾ സംവിധാനം ശക്തമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. പട്രോൾ വാഹനങ്ങളിൽ അഡി.എസ്.പി, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ, ഡിവൈ.എസ്.പിമാർ, അസി. കമ്മിഷണർമാർ എന്നിവർ ഇടയ്ക്കിടെ യാത്രചെയ്ത് പരിശോധന നടത്തും. മദ്യപിച്ചുളള വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നിവ തടയനാണിത്. പട്രോളിംഗ് മികച്ചതാക്കാൻ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കാനും ഡി.ജി.പി നിർദ്ദേശിച്ചു.