തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ ക്രമക്കേടുണ്ട്. സംസ്ഥാനത്ത് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണം.
ഇരട്ട വോട്ടുകൾ എണ്ണരുതെന്ന കർശന നിർദേശം ജില്ലാ ഇലക്ടറൽ ഓഫീസർമാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും നൽകണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചു.