തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഒഴിവാക്കി പ്രദർശന സമയം പുനക്രമീകരിക്കും. നാളെ തീരുമാനം ഉണ്ടാകും. മാർച്ച് 9നാണ് സെക്കൻഡ് ഷോയ്ക്ക് അനുവാദം നൽകിയത്. പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. അത് രാവിലെ 9 മുതൽ രാത്രി 9 വരെയാക്കാനാണ് സാധ്യത.