ശാസ്താംകോട്ട: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. വേങ്ങ വലിയമാടത്തിൽ (കുറ്റിയിൽ അയ്യത്ത്) ഗോപിയുടെ മകൻ രാജീവാണ് (36) മരിച്ചത്. പരിക്കേറ്റ വേങ്ങ തെങ്ങിനഴികത്ത് (രാഖി ഭവനത്തിൽ) രാധാകൃഷ്ണപിള്ളയെ (44) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി വേങ്ങ കരാൽ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. രാജധാനി എക്സ്‌പ്രസാണ് തട്ടിയതെന്ന് കരുതുന്നു . രാജീവിന്റെ ഭാര്യ സുനിത. മക്കൾ: അക്ഷര, അദ്വൈത.