seethu

മലയാളികൾക്ക് ഇന്ന് ഫോട്ടോഷൂട്ട് ഇല്ലാത്ത ആഘോഷമില്ല. വെഡിംഗ് ഫോട്ടോഷൂട്ട്, മെറ്റേണിറ്റി ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി സന്ദർഭങ്ങൾ സൃഷ്ടിച്ചുള്ള ഫോട്ടോഷൂട്ടുകളും പഴയ സിനിമകളുടെ പുനരാവിഷ്കരണം വരെ ഇന്ന് സർവസാധാരണമാണ്.

seethu

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വിഷുദിനവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളാണ്. ഇവയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് സീതു മോഡലായ ഫോട്ടോഷൂട്ടാണ്. തികച്ചും വെറൈറ്റി ഫോട്ടോ ഷൂട്ടാണ് മോഡൽ നടത്തിയിരിക്കുന്നത്.

seethu

ശരീരം കണിക്കൊന്നപ്പൂവ് കൊണ്ട് മറച്ച് വിഷു ആശംസകൾ നേർന്നു കൊണ്ടുള്ള മോഡലിന്റെ ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സീതു ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ സജീഷ് ആലുപറമ്പിലും ബിനോയ് മാരിക്കലുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾക്ക് പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകൾ വരുന്നുണ്ട്. എന്തായാലും വിഷുവിന് ഒരു വെറൈറ്റി കണി തന്നെയാണ് സീതുവും സുഹൃത്തുക്കളും മലയാളികൾക്കായി ഒരുക്കിയത്.