l

കടയ്ക്കാവൂർ :കായിക്കര പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു നിർവഹിച്ചു. ഗോപകുമാർ ഗോപി അദ്ധ്യക്ഷത വഹിച്ചു.സൈബർസെൽ സി.ഐ പ്രവീൺകുമാർ,കോസറ്റൽ പൊലീസ് സി .ഐ .ജോയ് മാത്യു എന്നിവർ ചേർന്നു ലോഗോ പ്രകാശനം ചെയ്തു. ഡോ: ഭുവനചന്ദ്രൻ ,വാർഡ്മെമ്പർമാരായ സജിസുന്ദർ, ദിവ്യഗണേശ് എന്നിവർ സംസാരിച്ചു.ഇന്ത്യൻ എയർഫോഴ്സിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച ശശി,യു.എൻ സമാധാനസേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നായിക്ക് സുബൈദാർബിജു, മുതിർന്ന പത്രപ്രവർത്തകൻ ഡി. ശിവദാസ്,നേപ്പാളിൽ നടന്ന വുഷുചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കിയ അനന്തു, പ്രപഞ്ച് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മരണമടഞ്ഞ കായിക്കര പുളിതിട്ടവീട്ടിൽ വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായവും പ്രവാസികൾക്ക് വിഷുകൈനീട്ടവും നൽകി.കൂട്ടായ്മ സെക്രട്ടറി സഹലോദയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനു നന്ദിയും പറഞ്ഞു.