shauchalayam

പാറശാല: പാറശാലയിലെത്തുന്ന യാത്രക്കാർക്കും മറ്റ് പൊതുജനങ്ങൾക്കുമായി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപിച്ച പൊതുടൊയ്‌ലെറ്റ് അടച്ചുപൂട്ടിയ നിലയിൽ. നവീകരണത്തിന്റെ പേര് പറഞ്ഞ് ആറ് മാസങ്ങൾക്ക് മുൻപാണ് ടൊയ്‌ലെറ്റ് പൂട്ടിയത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ടൊയ്‌ലെറ്റ് നാട്ടുകാർക്കായി തുറന്ന് കൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് ഈ പൊതു ടൊയ്‌ലെറ്റ് സ്ഥാപിച്ചിട്ടുള്ളത് എന്ന് മാത്രമല്ല പാറശാല പഞ്ചായത്തിലെ ഏക ടൊയ്‌ലെറ്റുമാണ്. പൊതു ടൊയ്‌ലെറ്റ് ഉപയോഗിക്കുന്നത് മുൻപ് സൗജന്യമായിരുന്നു എങ്കിലും പിന്നീട് നവീകരിച്ച് ഫീസ് ഈടാക്കാൻ തുടങ്ങി.

ഓരോപഞ്ചായത്ത് ഭരണസമിതിയും മാറുമ്പോൾ ക്ഷേമ പ്രവർത്തനങ്ങളുടെ പേരിൽ പൊതു ടൊയ്‌ലെറ്റിന്റെ നവീകരണത്തിന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ ചെലവഴിക്കുകയാണ് പതിവ്.

അവസാനമായി ഇപ്പോൾ വീണ്ടും നവീകരിച്ച ടൊയ്‌ലെറ്റ് തുറക്കാത്തതിനെതിരെ തിരക്കിയപ്പോൾ പൊതു ടൊയ്‌ലെറ്റിന്റെ ഉപയോഗത്തിനായി ഫീസ് ഈടാക്കുന്നത് ഏറ്റെടുത്ത കോൺട്രാക്ടർ പണമടക്കാൻ വൈകുന്നതാണ് കാരണമായി പറയുന്നത്.

മാത്രമല്ല പൊതു ടൊയ്‌ലെറ്റിന്റെ പ്രവർത്തനത്തിനായി അടിയന്തര തീരുമാനങ്ങൾ