sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മൈക്രോ ഫിനാൻസ് യൂണിറ്റുകളിലെ കുടുംബങ്ങൾക്കു ശ്രീനാരായണ ഗുരുദേവ ചിത്രവും ദൈവദശകം പ്രാർത്ഥനാ ഗീതവും എത്തിക്കുന്ന ഒരു കുടുംബത്തിൽ ഒരു ഗുരുദേവ ചിത്രം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, വനിതാസംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം,ഗുരു മണ്ഡപ കാര്യദർശി ഉണ്ണി,മൈകോ ഫിനാൻസ് യൂണിറ്റ് ഭാരവാഹികളായ അശ്വനി, പ്രഭ എന്നിവർ പങ്കെടുത്തു.പദ്ധതി പൂർത്തീകരണത്തിനാവശ്യമായ ഫ്രെയിം ചെയ്ത മുഴുവൻ ഗുരു ചിത്രവും സ്പോൺസർ ചെയ്തിരിക്കുന്നത് സി.എസ് ട്രേഡേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് ഉടമയും ചിറയിൻകീഴ് യൂണിയൻ കൗൺസിലറുമായ സി.കൃത്തിദാസാണ്.