തിരുവനന്തപുരം:വിഷു ദിനത്തിൽ നിര്യാതനായ ഡോ.എൻ.കോലിയക്കോട് നാരായണൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം.സാംസ്കാരിക-സാമുദായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പേരൂർക്കട ലാ അക്കാഡമി കാമ്പസിലെ വീട്ടുവളപ്പിലെത്തി അന്തിമോപചാരം അർപ്പിച്ചു. കൊവിഡ് ചികിത്സയിലായിരുന്നതിനാൽ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അനുശോചനം രേഖപ്പെടുത്തി.
സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.പിമാരായ അടൂർപ്രകാശ്, എം.കെ.രാഘവൻ,സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു, സി.പി.എം പി.ബി അംഗങ്ങളായ എം.എ. ബേബി,എസ്.രാമചന്ദ്രൻ പിള്ള,ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ,എം.എൽ.എമാരായ കെ.എസ്. ശബരിനാഥൻ,ഐ.ബി. സതീഷ്,ഡി.കെ. മുരളി,സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ,വി.കെ.പ്രശാന്ത്,എ.എൻ ഷംസീർ,വി.ജോയി,വി.എസ്.ശിവകുമാർ,എം.വിൻസെന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, മുൻ എം.എൽ.എമാരായ ഷിബുബേബി ജോൺ,പാലോട് രവി,തമ്പാനൂർ രവി,എം.വിജയകുമാർ,ജോസഫ് വാഴക്കൻ,പിരപ്പൻകോട് മുരളി, ഇ.എം. അഗസ്റ്റി,കരകുളം കൃഷ്ണപിള്ള,വി.ശിവൻകുട്ടി,മാങ്കോട് രാധാകൃഷ്ണൻ,കോൺഗ്രസ് നേതാക്കളായ എം.എം.ഹസൻ,സി.മോഹൻകുമാർ,ബിന്ദുകൃഷ്ണ,ഡോ.എസ്.എസ്. ലാൽ,ഷാനവാസ് ഖാൻ,ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്,എസ്. സുരേഷ്, എൻ.ഗണേശ്,ലീഗ് നേതാക്കളായ ബീമാപ്പള്ളി റഷീദ്,ഹലീം,എം.പി. കുഞ്ഞ്, പാളയം ഇമാം സുഹൈബ് മൗലവി ജസ്റ്റിസുമാരായ എൻ.കൃഷ്ണൻ നായർ,സി.കെ. അബ്ദുൾ റഹീം,എം.ആർ. ഹരിഹരൻ നായർ, നാഗരേഷ്,കെ.ബാബു,സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നഗപ്പൻ,സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ,എസ്.ആർ.എം സംസ്ഥാന സെക്രട്ടറി എ.എൻ. പ്രേംലാൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
റെക്കാഡിന് ഉടമ
ഏറ്റവുമധികം കാലം കേരള സർവകലാശാലയിലെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ റെക്കാഡ് ഇന്നുവരെ ആരും തിരുത്തിയിട്ടില്ല.സെനറ്റിൽ 50വർഷവും സിൻഡിക്കേറ്റിൽ 30 വർഷവും അംഗമായിരുന്നു.കേരള ബാർ കൗൺസിലിലേക്ക് ഡോ.നാരായണൻ നായർ വലിയ ഭൂരിപക്ഷത്തോടെ പലതവണ തിരഞ്ഞെടുക്കപ്പെട്ടു.നിയമ വിദ്യാഭ്യാസ രംഗത്തും അഭിഭാഷകരുടെ തുടർ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കാൻ കേരള ബാർ കൗൺസിൽ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു. നാരായണൻ നായരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട കേരള ലാ അക്കാഡമി ലാ കോളേജ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നിയമ കലാലയങ്ങളിൽ ഒന്നാണ്.സ്വകാര്യമേഖലയിൽ ക്യാപിറ്റേഷൻ ഫീസോ അമിത ഫീസോ ഈടാക്കാതെ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്താൻ കഴിയും എന്ന് ലാ അക്കാഡമി തെളിയിച്ചു.കേരള ലാ അക്കാഡമിയിലെ വിദ്യാർത്ഥികളിൽ നിന്നും ഒട്ടേറെപ്പേർ ഭരണരംഗത്തും നീതിന്യായ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.വിപുലമായ ശിഷ്യസമ്പത്ത് തന്നെയാണ് ഡോ.എൻ. നാരായണൻ നായരുടെ ഏറ്റവും വലിയ സ്മരണാഞ്ജലിയും.