കിളിമാനൂർ: വേനൽ കഠിനമായതോടെ പാതയോരങ്ങളിൽ ശീതള പാനീയങ്ങളുടെ വില്പനയും തകൃതിയാകുന്നു. സംസ്ഥാന പാതയിൽ ഒരോ കിലോമീറ്ററിനും ഇടയിൽ നിരവധി കച്ചവടക്കാരെയാണ് കാണാൻ കഴിയുന്നത്. പല തരത്തിലുള്ള കുപ്പികളിൽ വ്യത്യസ്ത ഫ്ലേവറുകൾ നിറച്ച് വച്ചിരിക്കുന്നത് കണ്ടാൽ ദാഹം ഇല്ലാത്തവനും വാഹനം നിറുത്തി ഇറങ്ങി പോകും. ആവശ്യക്കാരന് അനുസരിച്ച് പപ്പായ, മുന്തിരി, പൈനാപ്പിൽ, ഓറഞ്ച്, പേരയ്ക്ക, മാംഗോ എന്നിവയിൽ ഏതും ഇവിടുന്ന് കിട്ടും.
കഴിക്കുമ്പോൾ ഇവയുടെ രുചിയും കിട്ടും. എന്നാൽ ഇവയൊക്കെ മായം കലർന്ന കൊടും വിഷമാണെന്ന് വാങ്ങി കുടിക്കുന്നവൻ അറിയുന്നില്ല. മാത്രമല്ല ഇവയ്ക്കായി ഇവർ ശേഖരിച്ച് വച്ചിരിക്കുന്ന കുടിവെള്ളത്തിന്റെ പരിശുദ്ധിയെ കുറിച്ചും ആരും തിരക്കാറുപോലും ഇല്ല.
ഇങ്ങനെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന മിക്കവരും വിദൂര സ്ഥലങ്ങളിൽ നിന്നും വന്ന് കച്ചവടം നടത്തുന്നവരുമാണ്. പൊടി പടലങ്ങളും, മാലിന്യം നിറഞ്ഞതുമായ അന്തരീക്ഷത്തിൽ കച്ചവടം നടത്തുന്ന ഇവർ ഉപയോഗിക്കുന്ന വെള്ളം, നിറത്തിനും രുചിക്കുമായി ചേർക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഇവ പരിശോധിക്കുന്നതിന് ആരോഗ്യ, ഭക്ഷ്യ വകുപ്പ് അധികൃതരോ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
വേനലായതോടെ മലേറിയ, വയറിളക്കം തുടങ്ങി അസുഖങ്ങളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ പരിശോധന ശക്തമാക്കാൻ ആരോഗ്യപ്രവർത്തകരും, ഭക്ഷ്യവകുപ്പും തയ്യാറാകുന്നില്ല.
കച്ചവടം പഞ്ചായത്തിന്റെയോ, ഭക്ഷ്യ വകുപ്പിന്റെയോ അനുമതിയോ, ലൈസൻസോ ഇല്ലാതെ പാതയോരങ്ങളിൽ
നിറത്തിനും രുചിക്കുമായി ഉപയോഗിക്കുന്നത് നിരോധിത അസംസ്കൃത പദാർത്ഥങ്ങൾ
വീട്ടാവശ്യത്തിനു പോലും, കിണറിലോ, പൈപ്പ് ലൈനുകളിലോ വെള്ളം ലഭിക്കാത്ത സാഹചര്യങ്ങളിൽ, വിദൂര പ്രദേശങ്ങളിൽ നിന്നെത്തി വൈകും നേരം വരെ കച്ചവടം നടത്തുന്നവർ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയില്ല.