വർക്കല: വർക്കലയിൽ നാല് കിലോ കഞ്ചാവുമായി 2 പേരെ വർക്കല എക്സൈസ് പിടികൂടി.കഴക്കൂട്ടം നേട്ടയ്ക്കോണം മുണ്ടൻപള്ളി സൗപർണിക വിലാസത്തിൽ സുരേഷ് കുമാർ(28), തിരുവനന്തപുരം വലിയതുറ കിണറ്റുവിളകം ടി.സി-44697-ൽ അഖിൽ( 28) എന്നിവരെയാണ്
കഴിഞ്ഞ ദിവസം രാത്രി പാപനാശം ഹെലിപാടിന് സമീപംവച്ച് അറസ്റ്റുചെയ്തത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി വിൽപ്പനയ്ക്ക് വർക്കലയിൽ എത്തിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വർക്കല എക്സൈസ്ഇൻസ്പെക്ടർ കെ.വിനോദിന്റ നേതൃത്വത്തിൽ ഐ.ബി പ്രിവന്റീവ്
ഓഫീസർ സുധീഷ് കൃഷ്ണ, വർക്കല റേഞ്ച്പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽഎക്സൈസ് ഓഫീസർമാരായ ഷിജു, ഷൈൻ,അരുൺ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ- നാലു കിലോ കഞ്ചാവുമായി വർക്കല എക്സൈസ് പിടികൂടിയ സുരേഷ് കുമാർ, അഖിൽ. കസ്റ്റഡിയിലെടുത്ത ഓട്ടോയും.