തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്റെ ഭാഗമായി 17ന് 'കേൾവി പരിമിതിയുള്ളവർക്കായി അവലംബിക്കുന്ന ദ്വിഭാഷാ പഠനരീതിയെക്കുറിച്ചുള്ള അവബോധം" എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. സെമിനാറിന്റെ തത്സമയ സംപ്രേക്ഷണം രാവിലെ 10.30 മുതൽ 11.30 വരെ നടക്കും. നിഷ് പ്രീ സ്കൂൾ ടീച്ചർ അരുൺ ഗോപാൽ വെബിനാറിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447082355.
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം 30വരെ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി 30 വരെ നീട്ടി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല. www.polyadmission.org/thsൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മേയ് നാലിന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും. ടെക്നിക്കൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
വിശദവിവരങ്ങൾക്ക്: www.polyadmission.org/ths.
കുഫോസ് ബിരുദദാനം മാറ്റി
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 20ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ ദാനച്ചടങ്ങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രജിസ്ട്രാർ ഡോ. ബി. മനോജ് കുമാർ അറിയിച്ചു.