apr15b

ആറ്റിങ്ങൽ: മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വർക്കല സ്വദേശി കേരള ദാസി (60) നെ ആറ്റിങ്ങൽ കോടതി പത്തു വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷിച്ചു. പിഴത്തുകയിൽ 25000 രൂപ ഇരയുടെ കോമ്പൻസേഷനായി നൽകണമെന്നും പിഴത്തുക നൽകാതിരുന്നാൽ രണ്ടു വർഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പ്രഭാഷ് ലാൽ ടി.പി വിധിച്ചു.
2015 ജനുവരി 26 ന് സംഭവം നടന്നത്. ഇരയായ കുട്ടിയുടെ വീടിന് അടുത്തു താമസിച്ചിരുന്ന ആളാണ് കേരളദാസ്, കിളികളും മുയലുമൊക്കെയുള്ള പ്രതിയുടെ വീട്ടിൽ ടെലിവിഷൻ കാണാൻ ചെന്ന കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് കുട്ടിയുടെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്.ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. വർക്കല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു, 20 രേഖകൾ തെളിവായി ലഭിച്ചിരുന്നു