sslc

തിരുവനന്തപുരം: വിദ്യാർത്ഥികളെ കൺഫ്യൂഷനാക്കാത്തതായിരുന്നു ഇന്നലത്തെ എസ്.എസ്.എൽ.സി ഊർജതന്ത്രം പരീക്ഷ. 50 മാർക്കിന്റെ പരീക്ഷയ്ക്ക് 80മാർക്കിന്റെ ചോദ്യങ്ങളാണ് ചോദിച്ചത്.ഫോക്കസ് ഏരിയയിൽ നിന്ന്70 ശതമാനം മാർക്കിന് ചോദ്യം ചോദിച്ചതും മോഡൽ പരീക്ഷയുടെ മാതൃകയിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതും കുട്ടികൾക്ക് ഏറെ പ്രയോജനമായി.എല്ലാ പാഠഭാഗങ്ങളിലും നിന്ന് മിനിമം മാർക്കിനുള്ള ചോദ്യങ്ങളുണ്ടായിരുന്നു.ഗ്രാഫ്, ചിത്രത്തിൽ നിന്ന് ഉത്തരമെഴുതുന്നവ, പ്രോബ്ളം സോൾവിംഗ് എന്നിങ്ങനെ കുട്ടികൾക്ക് സുപരിചിതമായതും എളുപ്പമേറിയതുമായ ചോദ്യങ്ങളായിരുന്നു.ആദ്യത്തെ ഒരുമാർക്കിന്റെ എട്ട് ചോദ്യങ്ങളും പ്രയാസമില്ലാത്തതായിരുന്നു.ശരാശരി പഠിക്കുന്ന വിദ്യാർത്ഥിക്ക് 50 ശതമാനം മാർക്കും ശരാശരിയെക്കാൾ മുകളിലുള്ള വിദ്യാർത്ഥികൾക്ക് എപ്ളസ് ഗ്രേഡും വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷ.

ഊർജ്ജതന്ത്രം പരീക്ഷയുടെ ചോദ്യങ്ങൾ പതിവിലും വ്യത്യസ്തമായിരുന്നു.വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് വാങ്ങാൻ സാധിക്കുന്ന രീതിയിലുള്ള ചോദ്യമാണ്. ഇത്തവണ ഊർജതന്ത്രം പരീക്ഷയ്ക്ക് വിജയശതമാനം കൂടുതലായിരിക്കും

അജിത്ത് വി.ആർ ഊർജതന്ത്രം അദ്ധ്യാപകൻ, ഗവൺമെന്റ് എച്ച്.എസ്.എസ് കുടവൂർ