തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സ്പീക്കറെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വി.ഐ.പി റൂമിലേയ്ക്ക് മാറ്റിയത്. രാജ്മോഹൻ ഉണ്ണിത്താനും വി.ഐ.പി റൂമിൽ നിരീക്ഷണത്തിലാണ്.