photo

നെടുമങ്ങാട്:ബാങ്ക് വായ്‍പയെടുത്ത് ആരംഭിച്ച പാട്ടക്കൃഷി സ്ഥലത്തെ ആയിരത്തിലധികം ഏത്ത വാഴയും മുന്നൂറിലേറെ രസകദളി വാഴയും വേനൽ മഴയിലും കാറ്റിലും പൂർണമായി നശിച്ചു.പുതുകുളങ്ങര സ്വദേശി ഹരി മുണ്ടേല പൊട്ടച്ചിറയിലെ മുപ്പത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത വാഴത്തോട്ടമാണ് നശിച്ചത്. വെള്ളനാട് ഗ്രാമീൺ ബാങ്കിൽ നിന്നും വായ്പ്പ എടുത്ത തുക ഉപയോഗിച്ചാണ് കൃഷി ഇറക്കിയിരുന്നത്.അഖിലേന്ത്യ കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗമാണ് ഹരി. അരുവിക്കര കൃഷി ഓഫീസർ നസീമയും മറ്റു ഉദ്യോഗസ്ഥരും കൃഷിയിടം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കുലച്ച വാഴകൾ അരുവിക്കര കൃഷിഭവൻ മുഖേനെ ഇൻഷുറൻസ് ചെയ്തിരുന്നുവെന്ന് കർഷകൻ പറഞ്ഞു. വായ്പ്പാ കുടിശിക അടച്ചു തീർക്കാൻ ബുദ്ധിമുട്ടുന്ന കർഷകന് എത്രയും വേഗം ഇൻഷുറൻസ് തുക അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ അരുവിക്കര മണ്ഡലം സെക്രട്ടറിയും ബ്ലോക്ക് മെമ്പറുമായ വി.വിജയൻ നായർ ആവശ്യപ്പെട്ടു.