
ഷാർജ: സേവനം സെന്റർ ഷാർജ എമിറേറ്റ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'സേവനം വിഷുക്കൈനീട്ടം 2021' ഇന്ന്. വൈകിട്ട് മൂന്നു മുതൽ ഏഴു വരെ സേവനം സെന്റർ ഷാർജ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് ബിജു മാനസത്തിന്റെ അദ്ധ്യക്ഷതയിൽ സൂം പ്ളാറ്റ്ഫോമിൽ ചേരുന്ന യോഗത്തിൽ നാട്ടിലെ 25 നിർദ്ധന കുടുംബങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിഷുക്കൈനീട്ടം സമ്മാനിക്കും.
സേവനം സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ. രാജൻ ഭദ്രദീപം തെളിച്ച് തുടക്കംകുറിക്കുന്ന ചടങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം കമ്മിറ്റി ട്രഷറർ പ്രദീപ്കുമാർ നിർവഹിക്കും. ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ആശംസകൾ നേരും. സംഘടനയുടെ യൂ ട്യൂബ് ചാനലായ സേവനം വിഷന്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി സൂക്ഷ്മാനന്ദ നിർവഹിക്കും.
വിഷുക്കൈനീട്ടത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ പ്രസംഗിക്കും. 'ഗുരു ദർശനം- സമകാലികജീവിതത്തിൽ' എന്ന വിഷയത്തെക്കുറിച്ച് ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ പ്രഭാഷണം നടത്തും. ഗുരു ബാലവേദിയും വനിതാവിഭാഗവും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. സെക്രട്ടറി ദിലീപ് കുമാർ സ്വാഗത പ്രഭാഷണവും ട്രഷറർ കിഷോർ കുമാർ നന്ദിപ്രകാശനവും നടത്തും.