തിരുവനന്തപുരം: സി.ബി.ഐ അന്വേഷിക്കണമെന്ന കോടതി ഉത്തരവ് സ്വാഗതാർഹമാണെന്നും അന്വേഷണത്തിൽ ഭയമില്ലെന്നും ഇന്റലിജസ് ബ്യൂറോയിൽ അന്നത്തെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല. ഏത് അന്വേഷണവും നേരിടും. പുനഃരന്വേഷണം നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.