തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കടകൾ 9ന് അടയ്‌ക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ എതിർക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ പറഞ്ഞു. നിലവിൽ സർക്കാർ നിർദേശം പാലിച്ചാണ് കടകൾ തുറക്കുന്നത്. 9ന് അടക്കേണ്ടിവന്നാൽ അതിന് മുമ്പുള്ള സമയങ്ങൾ തിക്കും തിരക്കുമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമിതിയുടെ വഴുതയ്ക്കാട് യൂണിറ്റ് സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗൺസിലർ രാഖി രവികുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബസു, കല്ലയം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡേവിസ് തരകൻ ( പ്രസിഡന്റ് ), വൈ, വിജയൻ ( സെക്രട്ടറി ), കെ. ജനാർദ്ദനൻ പോറ്റി ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.