ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് ഫാഷനിസ്റ്റകൾക്കിടയിലും താരമാണ്. പ്രായം അമ്പത് കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങൾക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മാധുരിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്റെ വേഷം. മാധുരി തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
മെറ്റാലിക് വർക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. വി നെക്കാണ് ലെഹങ്കയെ കൂടുതൽ മനോഹരമാക്കുന്നത്. അമിത് അഗർവാളിന്റേണ് ഈ ലെഹങ്ക. 1,65,000 രൂപയാണ് ലെഹങ്കയുടെ വില.