പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാലിന്റെ ബ്ളോക്ക് ബസ്‌റ്റർ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് വൈകും. ചിരഞ്ജീവി നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്നാണ് നീട്ടിവച്ചത്. ചിത്രത്തിൽ നായികയായഭിനയിക്കാൻ അഡ്വാൻസ് കൈപ്പറ്റിയിരുന്ന നയൻതാര ഇപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണെന്നും വാർത്തയുണ്ട്. ഡേറ്റ് പ്രശ്നങ്ങളാലാണത്രെ നയൻസ് പിന്മാറുന്നത്.
ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിരഞ്ജീവി ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിംഗ് തിരക്കിലാണ്. മേയ് മാസം റിലീസ് നിശ്ചയിച്ചിരുന്ന ആചാര്യയുടെ റിലീസ് കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതിനു ശേഷമേയുണ്ടാകുകയുള്ളൂവെന്നറിയുന്നു.
എൻ.വി. പ്രസാദ് നിർമ്മിക്കുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് മോഹൻരാജയാണ് തമൻ. എസ്. സംഗീതസംവിധാനം നിർവഹിക്കുന്നു.