1

പോത്തൻകോട്: മഞ്ഞമലയിൽ ടി.വി. കേബിളിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മഞ്ഞമല സാരംഗി നഗർ ലിജി ഭവനിൽ വേലപ്പൻ നായരുടെ ഭാര്യ ജയശ്രീ (47) ആണ് മരിച്ചത്. വിഷുവിന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇടിമിന്നൽ ഉണ്ടായിരുന്നതിനാൽ വേലപ്പൻ നായർ ടെലിവിഷന്റെ കേബിൾ വിച്ഛേദിച്ചിരുന്നു. രാത്രിയോടെ ജയശ്രീ ടി.വി. കാണാൻ കേബിൾ കണക്റ്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കേബിളിൽ കുരുങ്ങിക്കിടന്ന ജയശ്രീയെ മകനാണ് ആദ്യം കണ്ടത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ലീന, ലിജിമോൾ, ലിനു. മരുമകൻ : സുനിൽ കുമാർ.