ko

തിരുവനന്തപുരം: തോന്നക്കലിൽ നടന്ന 49-ാമത് സംസ്ഥാന ജൂനിയർ ഖൊ-ഖോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ആൺകുട്ടികളിൽ മലപ്പുറവും ചാമ്പ്യന്മാരായി. പെൺകുട്ടികളുട വിഭാഗത്തിൽ മലപ്പുറത്തിനും രണ്ടാംസ്ഥാനവും ആൺകുട്ടികളുട വിഭാഗത്തിൽ പാലക്കാടിനുമാണ് രണ്ടാം സ്ഥാനം. പെൺകുട്ടികളിൽ തിരുവനന്തപുരത്തെ ആർഷയേയും ആൺകുട്ടികളുട വിഭാഗത്തിൽ മലപ്പുറത്തെ അതുൽ വേണുവിനെയും മികച്ചതാരങ്ങളായി തിരഞ്ഞെടുത്തു.