തിരുവനന്തപുരം: 18 മുതൽ 30 വരെ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. 22 വരെ നടക്കേണ്ട വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.
അഭിമുഖം
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് ഒന്നാം എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 436/19) തസ്തികയിലേക്ക് 28 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546439.
സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഒഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ.മാരിൽ നിന്നുള്ള തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 135/19) തസ്തികയുടെ ആദ്യഘട്ട അഭിമുഖം 21, 22, 23, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ/ജില്ലാ ഓഫീസുകൾ, കോഴിക്കോട് ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ:0471 2546447.
സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 19നകം ഫീസടയ്ക്കണം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസടച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ 20 നകം അഡ്മിഷൻ എടുക്കണം.കൂടുതൽ വിവരങ്ങൾക്ക് : 04712560363,64.