covid-test

 ടെസ്റ്റ് പോസിറ്റിവിറ്റി 14.8 %

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തമായതോടെ പ്രതിദിന രോഗികൾ ആറു മാസത്തിന് ശേഷം വീണ്ടും പതിനായിരം കടന്നു. ഇന്നലെ 10,031 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 14.8 % ആയി ഉയർന്നു. 9137 പേരും സമ്പർക്കരോഗികളാണ്‌. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഒക്‌ടോബർ ഏഴിനാണ് പ്രതിദിന രോഗികൾ ആദ്യമായി പതിനായിരം കടന്നത്. അന്ന് 10,​606 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം 10ന് 11,​735 കേസുകളും സ്ഥിരീകരിച്ചു. ഇതാണ് നിലവിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

ഇന്നലെ രണ്ട് ജില്ലകളിൽ രോഗികൾ ആയിരം കവിഞ്ഞു. കോഴിക്കോട് 1560, എറണാകുളം 139. അതേസമയം ചികിത്സയിലായിരുന്ന 3792 പേർ രോഗമുക്തരായി. 2,04,933 പേരാണ് നിരീക്ഷണത്തിലുള്ളത്.

ആകെ രോഗികൾ 12,​07,​332

ചികിത്സയിലുള്ളവർ 69,868

രോഗമുക്തർ 11,32,267

ആകെ മരണം 4,​877