ടെസ്റ്റ് പോസിറ്റിവിറ്റി 14.8 %
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തമായതോടെ പ്രതിദിന രോഗികൾ ആറു മാസത്തിന് ശേഷം വീണ്ടും പതിനായിരം കടന്നു. ഇന്നലെ 10,031 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 14.8 % ആയി ഉയർന്നു. 9137 പേരും സമ്പർക്കരോഗികളാണ്. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് പ്രതിദിന രോഗികൾ ആദ്യമായി പതിനായിരം കടന്നത്. അന്ന് 10,606 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം 10ന് 11,735 കേസുകളും സ്ഥിരീകരിച്ചു. ഇതാണ് നിലവിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.
ഇന്നലെ രണ്ട് ജില്ലകളിൽ രോഗികൾ ആയിരം കവിഞ്ഞു. കോഴിക്കോട് 1560, എറണാകുളം 139. അതേസമയം ചികിത്സയിലായിരുന്ന 3792 പേർ രോഗമുക്തരായി. 2,04,933 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആകെ രോഗികൾ 12,07,332
ചികിത്സയിലുള്ളവർ 69,868
രോഗമുക്തർ 11,32,267
ആകെ മരണം 4,877