തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വേനൽ മഴ ലഭിക്കും. ശക്തമായ ഇടി മിന്നലിനും സാദ്ധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ജാഗ്രത പാലിക്കണം.