v-muraleedharan

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നമ്പി നാരായണനെ വീട്ടിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിന്റെ വസ്തുതകൾ പുറത്തുവരാനും ഇതിന് പിറകിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും അന്വേഷണം സഹായിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ നാളെ ആവർത്തിരിക്കാതിരിക്കാനും അന്വേഷണം സഹായിക്കും. വിധിയിലുള്ള സന്തോഷം പ്രകടിപ്പിക്കാനാണ് നമ്പി നാരായണനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും മുരളീധരനൊപ്പമുണ്ടായിരുന്നു.