medical-college

തിരുവനന്തപുരം:രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ചികിത്സയിൽ കഴിയുന്ന രോഗികളുടെ സുരക്ഷ മുൻനിറുത്തിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.