
തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിൽ തടവിലിടപ്പെട്ട വിദ്യാർത്ഥി നേതാവെന്ന പരിവേഷമാണ് സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ഡോ. വി. ശിവദാസന്റേത്.
കണ്ണൂർ സെൻട്രൽ ജയിലിലും, ഡൽഹി തീഹാർ ജയിലിലും, ഹിമാചൽ പ്രദേശിലെ ഷിംല ജയിലിലും ശിവദാസൻ രാഷ്ട്രീയത്തടവുകാരനായിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ശിവദാസൻ സ്കൂൾ യൂണിറ്റ് സെക്രട്ടറി സ്ഥാനം മുതൽ എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ ചുമതല വരെ വഹിച്ച സംഘാടകനാണ്. അതിദരിദ്രമായ ജീവിതപശ്ചാത്തലത്തിൽ നിന്നാണ് ശിവദാസന്റെ വരവ്. ജോലി ചെയ്ത് കുടുംബം പോറ്റിയ പ്രീഡിഗ്രിക്കാലം. ഇപ്പോൾ കെ.എസ്.ഇ.ബിയിലെ അനൗദ്യോഗിക അംഗമാണ്.