rajyasabha

തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് വരുന്ന മൂന്ന് ഒഴിവുകളിൽ സി.പി.എം പ്രതിനിധികളായി പാർട്ടി സംസ്ഥാനകമ്മിറ്റി അംഗം ഡോ.വി. ശിവദാസൻ, മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്, മുസ്ലിംലീഗ് പ്രതിനിധിയായി പി.വി. അബ്ദുൾ വഹാബ് എന്നിവരെത്തും.

ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്. എതിരാളികളില്ലാത്തതിനാൽ വോട്ടെടുപ്പ് വേണ്ടിവരില്ല. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഈ മാസം 21ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് മൂവരും രാജ്യസഭാംഗങ്ങളാകുന്നത്.

2004 മുതൽ രാജ്യസഭാംഗമായി തുടരുന്ന വഹാബ് മുസ്ലിംലീഗ് അഖിലേന്ത്യാ ട്രഷററാണ്. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ് വി.ശിവദാസൻ. കൈരളി ടി.വി എം.ഡിയായ ബ്രിട്ടാസ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞത്.