covid

തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി. ഇന്നലെ 1,33,836 പേരെ

പരിശോധിച്ചു.

അതേസമയം, വാക്‌സിൻ ക്ഷാമം നേരിടാൻ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ ഇന്നലെ എത്തി.

രണ്ടര ലക്ഷം പേരെ പരിശോധിക്കുന്ന മാസ് ടെസ്റ്റിംഗ് ക്യാമ്പിന്റെ ആദ്യദിനമായ ഇന്നലെ ഏറെയും ആർ.ടി.പി.സി.ആർ പരിശോധനയായിരുന്നു. ഫലം ഇന്നുമുതൽ ലഭ്യമാകുമ്പോൾ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നു. പരിശോധന ഇന്നും തുടരും.

ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട്ടാണ് -19,300.
എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. 3,055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് ഏറ്റവും കുറവ്. തിരുവനന്തപുരത്ത് 120 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 104 സർക്കാർ ആശുപത്രികളുടെയും വിവിധ ഓഫീസുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഇത്.

ഇന്നലെ രാത്രി 8.45ന് വിമാനത്താവളത്തിൽ എത്തിയ വാക്‌സിൻ ബോക്‌സുകൾ റീജിയണൽ വാക്‌സിൻ സ്‌റ്റോറിലെത്തിച്ചു. 30,​000 ഡോസാണ് തിരുവനന്തപുരം ജില്ലയ്ക്കുള്ളത്.

വാക്‌സിൻ ഇല്ലാത്തതിനാൽ ഇന്നലെ സംസ്ഥാനത്തുടനീളം മാസ് വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങി. ഇപ്പോൾ എത്തിയ വാക്‌സിൻ ആശുപത്രികൾക്ക് മാത്രമേ തികയൂ. കൂടുതൽ വാക്‌സിൻ എത്തിയാൽ മാത്രമേ മാസ് വാക്‌സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കൂ.

കൊ​വി​ഡ് ​വാ​ക്സി​ൻ​ :
ട്രാ​ൻ​സ്പോ​ർ​ട്ട് ​ജീ​വ​ന​ക്കാ​രെ
സ​ർ​ക്കാ​ർ​ ​അ​വ​ഗ​ണി​ച്ചു

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​ജ​ന​ങ്ങ​ളു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ബ​സു​ക​ളി​ലെ​ ​ക​ണ്ട​ക്ട​ർ​മാ​ർ​ക്കും​ ​ഡ്രൈ​വ​ർ​മാ​ർ​ക്കും​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​സ​ർ​ക്കാ​ർ​ ​മ​റ​ന്നു.
പൊ​ലീ​സ്,​ ​മു​നി​സി​പ്പാ​ലി​റ്റി,​ ​റ​വ​ന്യൂ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​ര​ണ്ട് ​ഡോ​സ് ​വാ​ക്സി​ൻ​ ​ന​ൽ​കി​യി​ട്ടും​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ജീ​വ​ന​ക്കാ​രെ​ ​അ​വ​ഗ​ണി​ച്ചു..
യാ​ത്ര​ക്കാ​രു​മാ​യി​ ​നി​ര​ന്ത​ര​ ​സ​മ്പ​ർ​ക്ക​ത്തി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​വ​രാ​ണ് ​ക​ണ്ട​ക്ട​ർ​മാ​രും​ ​ഡ്രൈ​വ​ർ​മാ​രും.​ ​ബ​സു​ക​ളി​ൽ​ ​മി​ക്ക​വാ​റും​ ​തി​ര​ക്കാ​ണ്.​ ​യാ​ത്ര​ക്കാ​രി​ൽ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​കൊ​വി​ഡു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്കും​ ​പ​ക​ർ​ന്നു​ ​കി​ട്ടാം.​ ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​ ​ക​ണ്ട​ക്ട​ർ​ക്കോ​ ​‌​ഡ്രൈ​വ​ർ​ക്കോ​ ​രോ​ഗ​മു​ണ്ടെ​ങ്കി​ൽ​ ​യാ​ത്ര​ക്കാ​രി​ലേ​ക്കും​ ​പ​ക​രാം.
കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ഡ്രൈ​വ​ർ,​ ​ക​ണ്ട​ക്ട​ർ​ ​വി​ഭാ​ഗ​ത്തി​ലാ​യി​ 21,000​ ​ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.​ ​സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ​ 31,000​ ​ജീ​വ​ന​ക്കാ​രു​ണ്ട്.​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ 45​ ​വ​യ​സി​നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ​വാ​ക്സി​ൻ​ ​ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ ​ത​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ചി​ല​ ​‌​ഡി​പ്പോ​ക​ളി​ൽ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​അ​ത​നു​സ​രി​ച്ച് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​വാ​ക്സി​ൻ​ ​എ​ടു​ക്കാ​നു​ള്ള​ ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​അ​താ​ത് ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ചീ​ഫ് ​ഓ​ഫീ​സ് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​ചി​ല​ ​ഡി​പ്പോ​ക​ളി​ൽ​ ​നാ​മ​മാ​ത്ര​മാ​യി​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​ട​ന്ന​പ്പോ​ഴേ​ക്കും​ ​വാ​ക്സി​ൻ​ ​ക്ഷാ​മം​ ​കാ​ര​ണം​ ​മു​ട​ങ്ങി.