കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന മലയാളി നടിയാണ് മഞ്ജു വാര്യർ. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. വളരെ ആരവത്തോടെയാണ് ആ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ലുക്ക് ആണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മഞ്ജുവാര്യർ ഫാൻസ് ക്ളബ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന മഞ്ജുവാര്യരുടെ ചിത്രമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്. കിടിലൻ ലുക്കിലാണ് ചിത്രത്തിൽ താരത്തെ കാണാൻ സാധിക്കുന്നത്. ചതുർമുഖം സിനിമയുടെ പ്രസ് മീറ്റിൽ താരം കൊറിയൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്. വലിയ പിന്തുണയും മികച്ച പ്രതികരണങ്ങളും ആ മേക്കോവറിൽ താരത്തിനു ലഭിച്ചിരുന്നു. ഇപ്രാവശ്യവും അതാവർത്തിക്കുകയാണ് മഞ്ജു. മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരിയായ അഭിനേത്രി മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. അഭിനയ ജീവിതത്തിലേക്ക് താരം തിരിച്ചു വന്നത് വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തിരിച്ചുവരവിൽ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാവുകയും ചെയ്തു.