biriyani

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'ബിരിയാണി' 21ന് ഒ.ടി.ടിയിൽ റിലീസിനെത്തുന്നു. കേവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ പങ്കെടുത്ത 'ബിരിയാണി' അവാർഡുകളും കരസ്ഥമാക്കിയിരുന്നു.