കോതമംഗലം: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും മകൾ ഷിജി പെരുവിങ്കൽ (43) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിത്സയിലായിരുന്നു. 1987-ൽ കുടുംബസമ്മേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ബിരുദവും യു.എസിൽ നിന്ന് ഡോക്ടറേറ്റും നേടി. അമ്മ അന്നമ്മയും ജ്യേഷ്ഠന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യൂയോർക്കിലാണ്.