kunchikrisjhan

മാതമംഗലം: കിഴക്കേക്കര എൽ.പി സ്‌കൂളിനു സമീപത്ത് സംസ്‌കൃതപണ്ഡിതൻ പനയന്തട്ട കുളങ്ങരേത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കൃഷ്ണനെഴുത്തച്ഛൻ -100) നിര്യാതനായി. അക്ഷരശ്‌ളോകം, പൂരക്കളി എന്നിവയിൽ പ്രാഗത്ഭ്യമുണ്ടായിരുന്നു.
ഭാര്യ: പരേതയായ വടക്കേ പോത്തേര പാർവതിയമ്മ. മക്കൾ: കല്ല്യാണി (നളിനി), രാമകൃഷ്ണൻ (റിട്ട. ഡി.ടി.ഒ കെ.എസ്.ആർ.ടിസി), കമലാക്ഷി, സത്യഭാമ, നാരായണൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: ദാമോദരൻ (പെൻഷനർ, ലേബർ ഡിപ്പാർട്ട്‌മെന്റ് പരിയാരം), ജയലക്ഷ്മി (പട്ടുവം, മംഗലശ്ശേരി), മുരളീധരൻ (പുറക്കുന്ന് ), രാജഗോപാലൻ (പുളിമ്പറമ്പ്), സിന്ധു (കൈതപ്രം). സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പ്യാർ (ചെറുവിച്ചേരി), ഗോപാലൻ നമ്പ്യാർ (മണിയറ).