neet

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നീറ്റ് പരീക്ഷ കേരളത്തിൽ എഴുതാൻ സെന്ററുകൾ ക്രമീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഹർഷവർദ്ധനോട് കൊടിക്കുന്നിൽ സുരേഷ്‌ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാറ്റിവച്ച നീറ്റ് പി.ജി പരീക്ഷയുടെ സെന്ററുകൾ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ രണ്ടാംവരവിൽ അയൽസംസ്ഥാനങ്ങളിൽപോയി പരീക്ഷ എഴുതാൻ രക്ഷാകർത്താക്കൾ ആശങ്കപ്പെട്ട് നിൽക്കുമ്പോഴാണ് സർക്കാർ പരീക്ഷ മാറ്റിവച്ചത്. കൊവിഡ് വ്യാപനം അതിവേഗമായതിനാൽ തുടർന്നുവരുന്ന പരീക്ഷകൾക്കെല്ലാം സ്വന്തം സംസ്ഥാനത്ത് പരീക്ഷാ സെന്ററുകൾ ക്രമീകരിക്കുന്നതായിരിക്കും ഉത്തമമെന്നും എം.പി മന്ത്രിയെ അറിയിച്ചു.