covid-test-

പാറശാല: കേരളത്തിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള 12 ഇടറോഡുകൾ തമിഴ്നാട് സർക്കാർ താത്കാലികമായി അടച്ചു. ദേശീയപാത അടച്ചിട്ടില്ല. കേരളത്തിൽ നിന്ന് കളിയിക്കാവിള ചെക്ക്പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ പാസ് കർശനമാക്കിയിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയിരുന്ന കർശന പരിശോധനകൾ നിലവിലില്ല. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാർക്ക് കർശനമായ പരിശോധനകൾ ഇല്ലാതെ കേരളത്തിലേക്ക് യാത്ര തുടരാനാകും. ബസുകളിൽ എത്തുന്നവർക്ക് മുൻപത്തെപ്പോലെ കളിയിക്കാവിളയിൽ ഇറങ്ങിയശേഷം നടന്ന് കേരളത്തിലേക്ക് കടക്കാൻ സാധിക്കും. എന്നാൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവർ ഇ പാസുമായി അതിർത്തിയിൽ എത്തിയശേഷം പരിശോധനകൾക്ക് ശേഷമേ കടത്തിവിടുകയുള്ളൂ.

താത‌്‌കാലികമായി അടച്ച റോഡുകൾ