dd

തിരുവനന്തപുരം: ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാമെന്ന് കളക്ടർ അറിയിച്ചു ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കൂ. ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കുന്നുണ്ടെന്ന് തിരുവനന്തപുരം, നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ,പൊലീസ്,സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവർ ചേർന്ന് ഉറപ്പുവരുത്തുമെന്നും കളക്ടർ അറിയിച്ചുകണ്ടെയിൻമെന്റ് സോണുകളിലെ മാളുകൾ,കടകൾ,ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതലായ സ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട എസ്.എച്ച്.ഒമാർ ഉറപ്പുവരുത്തണം.ഹോട്ടലുകൾ,റെസ്റ്റോറന്റുകൾ,കടകൾ,വ്യാപാരസ്ഥാപനങ്ങൾ എന്നിവ രാത്രി ഒൻപതിനു ശേഷം പ്രവർത്തിക്കാൻ പാടില്ല.