തിരുവനന്തപുരം : കണ്ണമ്മൂല സരോവരത്തിൽ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ കെ. ഗോപാലകൃഷ്ണൻ (95) ഹൃദയസ്തംഭനംമൂലം നിര്യാതനായി. ഭാര്യ: പരേതയായ പ്രൊഫ. പി. സരയു. മക്കൾ: ഡോ. ജി.എസ്. ജയശ്രീ (കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷ് മുൻ പ്രൊഫസറും മേധാവിയും), ജി.എസ്. മിനി (സംസ്ഥാന സഹകരണ വകുപ്പ് അസി. രജിസ്ട്രാർ). മരുമക്കൾ: ഡോ. യോഗിരാജ് (തിരു. മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ), അനിൽ .എസ് (ജലസേചന വകുപ്പ് മുൻ എക്സിക്യുട്ടീവ് എൻജിനീയർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.